ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ്
ചിക്കാഗോയുടെ പോഷക സംഘടനയായ യുവജനവേദിയുടെ 2019- 20 വര്‍ഷത്തെ
പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ഒന്നാംതീയതി വെള്ളിയാഴ്ച
ഡസ്പ്ലെയിന്‍സിലുള്ള ക്നാനായ സെന്ററില്‍ വച്ചു നടത്തപ്പെടുന്നു.
കെ.സി.എസ് ഭാരവാഹികളും, യുവജനവേദി ഭാരവാഹികളും, മറ്റ് സമുദായ സ്നേഹികളും
പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്തു.
യുവജനവേദിയുടെ 2019- 20 വര്‍ഷത്തെ ഭാരവാഹികള്‍ താഴെപ്പറയുന്നവരാണ്.
പ്രസിഡന്റ്- ആന്‍ബിന്‍ പുലിക്കുന്നേല്‍
എക്സി. വൈസ് പ്രസിഡന്റ്- റിച്ചു നെല്ലാ
വൈസ് പ്രസിഡന്റ്- ജെഫിന് തട്ടാമറ്റത്തില്‍
സെക്രട്ടറി- അനീറ്റാ പഴേമ്പള്ളില്‍
ജോയിന്റ് സെക്രട്ടറി- ടാനിയ പുത്തന്‍പുരയ്ക്കല്‍
ട്രഷറര്‍- ജെഫ്റിന്‍ വടകര
ലിന്സണ് കൈതമലയിലും, ജിബിറ്റ് കിഴക്കേക്കുറ്റും ആയിരിക്കും യുവജനവേദിയുടെ ഡയറക്ടേഴ്സ്.
പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി കെ..സി.എസ്
പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിച്ചു. കെ.സി.എസ് സെക്രട്ടറി റോയി
ചേലമലയില്‍ അറിയിച്ചതാണിത്.