ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗമായ
ഫാ.ജോസഫ് പാലാക്കുന്നേല്‍(79) നിര്യാതനായി.സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച
ഒന്നിന് കൂത്രപ്പള്ളിയിലുള്ള സഹോദരന് ബാബുക്കുട്ടിയുടെ വസതിയില്‍ അതിരൂപതാ
സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ ആരംഭിക്കും.
തുടര്‍ന്ന് സെന്റ്മേരീസ് പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ്
പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൃതദേഹം സംസ്കരിക്കും.
ചങ്ങനാശേരി കത്തീഡ്രല്‍, പൊന്‍കുന്നം, പുളിങ്കുന്ന് പള്ളികളില്‍
അസിസ്റ്റന്റ് വികാരി, കൊച്ചറ, പുഞ്ചവയല്‍, മണ്ണാര്‍കുന്ന്, പുന്നവേലി,
മണലാടി, പുന്നത്തുറ, തുരുത്തി എന്നി ഇടവകകളില്‍ വികാരിയായും ആറുമാനൂര്‍
ആശുപത്രി, കടയനിക്കാട് വിമല ഹോം എന്നിവിടങ്ങളില്‍ ചാപ്ലിനായും സേവനം
അനുഷ്ഠിച്ചിട്ടുണ്ട്. മറ്റ് സഹോദരങ്ങള്‍: മേമ്മ പ്ലാക്കാട്ട്, കാത്തമ്മ
പെബ്ലാംകുന്നേല്, മോനിമ്മ കല്ലറയ്ക്കല്‍, ശോശാമ്മ ഇടയാടില്‍, ഡാളിമ്മ
കിടങ്ങനേത്ത്., പരേതരായ പി.എസ്. ജോര്‍ജ്, പി.എസ്. മാത്യു, പി.എസ്. ജോബ്,
തങ്കമ്മ പിട്ടാപ്പള്ളി, ഗ്രേസമ്മ കിഴക്കേത്തലയ്ക്കല്‍.