ദുബായ്: ഫ്രാന്‍സിസ്മാര്‍പാപ്പ ഫെബ്രുവരി 3 മുതല്‍ 5 വരെ. യു.എ.ഇ.യില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഔദ്യോഗിക പരിപാടി.
• ഞായര്‍
ഉച്ചയ്ക്ക് 1.00: റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍നിന്ന് പ്രത്യേക പേപ്പല്‍ വിമാനത്തില്‍ യാത്ര പുറപ്പെടുന്നു.
രാത്രി 10.00: അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ സ്വീകരണം.
• തിങ്കള്‍
ഉച്ചയ്ക്ക് 12.00: പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണം.
12.20: കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാനുമായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ചര്‍ച്ച.
വൈകുന്നേരം 5.00: അബുദാബി ഗ്രാന്‍ഡ് മോസ്കില്‍ മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അംഗങ്ങളുമായി ചര്‍ച്ച.
വൈകുന്നേരം 6.10: ഫൗണ്ടേ ഴ്സ് മെമ്മോറിയലില്‍ മതാന്തര സമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രഭാഷണം.
• ചൊവ്വ
രാവിലെ 9.15: അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ സന്ദര്‍ശനം.
രാവിലെ 10.30: സഈദ് സ്പോര്‍ട്സ് സിറ്റിയില്‍ മാര്‍പാപ്പയുടെ ദിവ്യബലിയും സന്ദേശവും.
ഉച്ചയ്ക്ക് 1.00: റോമിലേക്കു മടക്കം.
വൈകുന്നേരം 5.00: റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മടങ്ങിയെത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല