സിനിമക്കാരുടെ മക്കള്‍ സിനിമയിലേക്ക് ചുവടുറപ്പിക്കുന്നതാണ് പൊതുവെയുള്ള രീതി. എന്നാല്‍ തമിഴ് സിനിമയിലെ ഇളയദളപതി മകള്‍ ദിവ്യ സാഷയുടെ താത്പര്യം സ്പോര്‍ട്സിലാണ്. ബാഡ്മിന്റണ്‍ താരമാണ് ദിവ്യ. ദിവ്യ സാഷ ഉള്‍പ്പെടുന്ന ബാഡ്മിന്റണ്‍ ടീമിന്റെ ഫോട്ടോ സ്കൂള്‍ അധികൃതര്‍ പങ്കുവെച്ചിരിക്കുന്നു.
ചെന്നൈ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് ദിവ്യ പഠിക്കുന്നത്. അടുത്തിടെ നടന്ന ടൂര്‍ണമെന്റില്‍ ഒന്നാമതെത്തിയ ടീമെന്ന് പറഞ്ഞാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. നേരത്തെ മകളുടെ ബാഡ്മിന്റണ്‍ മത്സരം കാണികളുടെ ഇടയിലിരുന്ന് കാണുന്ന വിജയുടെ ചിത്രം വൈറലായിരുന്നു.
വിജയ്യുടെ മകന് സഞജയ് അച്ഛന്റെ പാതയില്‍ തന്നെ സിനിമയിലേക്ക് കടക്കാനൊരുങ്ങുകയാണ്. സഞ്ജയ് അഭിനയിച്ച ഷോര്‍ട്ട്ഫിലിം അടുത്തിടെ വൈറലായിരുന്നു.