ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ
2019- 20 വര്‍ഷത്തേക്കുള്ള ബില്‍ഡിംഗ് ബോര്‍ഡ് അംഗങ്ങളായി ഷിബു
മുളയാനികുന്നേലിനേയും, പ്രമോദ് വെള്ളിയാനേയും തെരഞ്ഞെടുത്തു. ജനുവരി 27-നു
നടന്ന സോഷ്യല്‍ ബോഡിയിലാണ് ഇവരെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ബില്‍ഡിംഗ് ബോര്‍ഡില്‍
നിന്നും വിരമിക്കുന്ന പീറ്റര്‍ കുളങ്ങരയ്ക്കും, ജോസ് മണക്കാട്ടിനും യോഗം
നന്ദി രേഖപ്പെടുത്തി.
കെ.സി.എസ് ബില്‍ഡിംഗ് ബോര്‍ഡിലേക്ക് ഷിബുവിനേയും, പ്രമോദിനേയും സ്വാഗതം
ചെയ്യുന്നതായും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം
ചെയ്യുന്നതായും കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ പ്രസ്താവിച്ചു.
കെ.സി.എസ് ചിക്കാഗോ സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.