കൊച്ചി: സിനിമാ ടിക്കറ്റിന്റെ നികുതി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ സിനിമാപ്രവര്‍ത്തകര്‍ക്കുള്ള പരാതി അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നികുതി വര്‍ധന വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.സംസ്ഥാന ബജറ്റിലെ വിനോദ നികുതി വര്‍ദ്ധന സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാന്‍ ഇടപെടണമെന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്ര കലാകാരന്മാര്ക്കും സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്കും പ്രോത്സാഹനം നല്കി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
നേരത്തെ, സംവിധായകന് ബി.ഉണ്ണിക്കൃഷ്ണന്, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ് തുടങ്ങിയവരാണ് മുഖ്യമന്ത്രിയ കണ്ടത്. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് സിനിമാടിക്കറ്റിന് മേല്‍ അധിക പത്തു ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ധനമന്ത്രി തോമസ് ഐസക്ക് മുന്നോട്ടു വച്ചത്.
നേരത്തെ ജിഎസ്ടി വന്നതിനു ശേഷം സിനിമാ ടിക്കറ്റിന്റെ നികുതി നിരക്കുകള്‍ കുറച്ചിരുന്നു.