Image

കേരളത്തിലെ വിമുക്ത ഭടന്മാര്‍ക്കുള്ള സൗജന്യ ചികിത്സ പദ്ധതി നിര്‍ത്തിവെക്കുന്നു

Published on 13 February, 2019
കേരളത്തിലെ വിമുക്ത ഭടന്മാര്‍ക്കുള്ള സൗജന്യ ചികിത്സ പദ്ധതി നിര്‍ത്തിവെക്കുന്നു
തൃശൂര്‍: വിമുക്ത ഭടന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നടത്തിവരുന്ന ചികിത്സാ പദ്ധതിയായ എക്‌സ്‌ സര്‍വീസ്‌ മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത്‌ സ്‌കീമിന്റെ (ഇ.സി.എച്ച്‌.എസ്‌) നടത്തിപ്പ്‌ പ്രതിസന്ധിയില്‍.

കേന്ദ്രത്തില്‍ നിന്നും ഫണ്ട്‌ അനുവദിക്കാത്തതോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന്‌ ഇ.സി.എച്ച്‌.എസിനു കീഴിലുള്ള ആശുപത്രി അധികൃതര്‍ പറയുന്നു.

ഒന്നര പതിറ്റാണ്ടായി നടപ്പാക്കിവരുന്ന ചികിത്സാ പദ്ധതി മുടങ്ങുന്ന സ്ഥിതിയിലെത്തിയിരിക്കുന്നത്‌.

വിമുക്തഭടന്മാര്‍ക്കും അവരെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങള്‍ക്കും വിരമിച്ചതിനുശേഷം ലഭിക്കുന്ന ചികിത്സാ ആനുകൂല്യമാണിത്‌.

  സൗജന്യമാണ്‌ ചികിത്സ. റിട്ടയര്‍മെന്റ്‌ സമയത്ത്‌ വിമുക്ത ഭടന്മാരില്‍ നിന്നും അവരുടെ റാങ്ക്‌ അനുസരിച്ച്‌ ഒരു തുക ഇതിനായി ഈടാക്കും. ഒപ്പം സര്‍ക്കാര്‍ ഫണ്ടും ചേര്‍ത്താണ്‌ ചികിത്സ നല്‍കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക