മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന് 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്'മാര്‍ച്ച് 1ന് തിയറ്ററുകളിലെത്തുകയാണ്. കാളിദാസ് ജയറാം നായനാകുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ട്രെയ്ലര് പുറത്തിറങ്ങി. ഗോപി സുന്ദറിന്റേതാണ് സംഗീതം.അശോകന് ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഫണ്‍ എന്റര്‍ടെയ്നറാകും ഈ ചിത്രമെന്നാണ് സൂചന. ആട് 2 എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനു ശേഷം മിഥുന് ഒരുക്കുന്ന ചിത്രമാണിത്. വ്യത്യസ്ത ഗെറ്റപ്പുകളില്‍ കാളിദാസ് ചിത്രത്തിലെത്തുന്നുണ്ട്.