കാസര്‍കോഡ്
: രാജ്യത്തെ തീരാദുഖത്തിലാഴ്ത്തിയ പുല്‍വാമ ഭീകരാക്രമണത്തെ അനുകൂലിച്ച്
കാസര്‍കോഡ് കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക്
പോസ്റ്റ്.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും,ആന്ധ്രാസ്വദേശിയുമായ അവ്ല
രാമുവാണ് വിവാദ ഭീകരന് പിന്തുണയര്‍പ്പിച്ച്
പോസ്റ്റിട്ടിരിക്കുന്നത്.ചാവേറായി എത്തിയ ഭീകരനാണ് യഥാര്‍ത്ഥ രക്താസാക്ഷി
എന്ന രീതിയിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
ആരാണ് രക്തസാക്ഷി,ഇവന് ആണോ അതോ അവര്‍ 42 പേരുമാണോ,ജനങ്ങളുടെ കൂടെ നില്ക്കുക ' ഇങ്ങനെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
ഇന്ത്യക്ക് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരെ അപമാനിക്കും വിധത്തിലാണ് അവ്ല രാമുവിന്റെ ഫെസ്യ്ബുക്ക് പോസ്റ്റ്.
കശ്മീരിന് ഇന്ത്യയില്‍ നിന്നും സ്വാതന്ത്യ്രം നല്‍കണമെന്ന തരത്തിലും,ഇന്ത്യ ഇല്ലാതാകണമെന്ന തരത്തിലും രാമു മുന്‍പും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.