ദ ഹേഗ്: കുല്ഭൂഷണ് ജാദവിന്റെ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണ തുടങ്ങി. ഇന്ത്യയാണ് ആദ്യം വാദിക്കുന്നത്. ഇന്ത്യക്കുവേണ്ടി മുന്‍ സോളിസ്റ്റര്‍ ജനറല്‍ ഹരീഷ് സാല്‍വേയാണ് ഹാജരായിരിക്കുന്നത്.
പാകിസ്ഥാന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കുല്ഭൂഷണ് ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതേസമയം, പാകിസ്ഥാന്റെ വാദം ചൊവ്വാഴ്ച നടക്കും. ബാരിസ്റ്റര്‍ ഖവാര്‍ ഖുറേഷിയാണ് അവര്‍ക്കുവേണ്ടി ഹാജരാകുന്നത്.
റിട്ടയേര്‍ഡ് നാവികസേനാ ഉദ്യോഗസ്ഥനായ കുല്ഭൂഷന് ജാദവിന് (48) ചാരവൃത്തി ആരോപിച്ച് 2017 ഏപ്രിലിലാണ് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്. വിധിയെ ചോദ്യം ചെയ്ത് മേയില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.