ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍
സര്‍വീസ് ഫെബ്രുവരി 23-നു ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു
വൈകുന്നേരം 4 മുതല്‍ 6 മണി വരെ നടത്തപ്പെടുന്നതാണ്.
കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്കി, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി
മരിയ, കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിക്കും.
ഈ മീറ്റിംഗിലേക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ജസ്റ്റീസ് ഫോര്‍
പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗ്ലാഡ്സണ്‍ വര്‍ഗീസും,
പ്രവീണിന്റെ കുടുംബാംഗങ്ങളും അഭ്യര്‍ത്ഥിക്കുന്നു.