ചിക്കാഗോ : കേരളാ ഭരണത്തിന്നേതൃത്വം നല്കുന്ന സി പി ഐ (എം) കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ്കോണ്‍ഗ്രസ് യു എസ് എ കേരളാ ചാപ്റ്റര്‍ ആവശ്യപ്പെട്ടു.കാസര്‍കോട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ ക്രൂരമായി കൊല ചെയ്തത് സിപിഎംപ്രവര്ത്തകരെന്നു പോലീസ് എഫ് ഐ ആര് ല്‍ പരാമര്‍ശിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ കൊന്നു ഉന്മൂലനാശനം ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന്നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. അരിയില്‍ ഷുക്കൂര്‍ വധവും, ഷുഹൈബ് വധവും, ടി പി. ചന്ദ്രശേഖരന് വധവും സിപിഎം ന്റെ പങ്ക് വക്തമാക്കിയിട്ടുള്ളതാണ്. അവരുടെകൊലകത്തിക്കിരയാവുന്നത് ചെറുപ്പക്കാരാണ്. നാടിനുംവീടിനും സഹായമാകേണ്ടവരെയാണ് ഭരണകക്ഷിക്ക് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ പാര്ട്ടിക്കാര് കൊന്നുതള്ളുന്നത്. ഒരു വശത്ത് നാടുനീളെ നവോത്ഥാനത്തിനും നവകേരളത്തിനും വേണ്ടി പ്രസംഗിച്ചു നടക്കുകയും മറുവശത്ത് രാഷ്ട്രീയ വിരോധികളെ വെട്ടിക്കൊല്ലുന്ന പാര്‍ട്ടിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്നത് സിപിഎം ന്റെ കശാപ്പുരാഷ്ട്രീയമാണ് കാണിക്കുന്നത്. സ്വന്തം മക്കള്‍ ഒരു പാര്‍ട്ടിപ്രവര്‍ത്തനവും നടത്താതെ സ്വദേശത്തും വിദേശത്തുംബിസിനസ് അടക്കമുള്ള ഉന്നതരംഗ ങ്ങളില്‍ പ്രവര്‍ത്തിച്ചു സുഖമായി കഴിയുമ്പോള്‍ പാവപ്പെട്ട പാര്‍ട്ടി പ്രവര്ത്തകരെഉപയോഗിച്ച് കോട്ടെഷന് സംഘങ്ങളുടെ സഹായത്തോടുകൂടിചെയ്യുന്ന ഈ കൊടും ക്രൂരതകള്‍ക്ക് കേരള ജനത മാപ്പുകൊടുക്കില്ല. ഐ ഓ സി കേരളാ ചാപ്റ്റര്‍ നടത്തിയ പ്രതിഷേധടെലി കോണ്‍ഫെറെന്‍സ് മീറ്റിംഗില്‍ ഐ ഓ സി നാഷണല്ചെയര്മാന് ജോര്‍ജ് എബ്രഹാം, കേരളാ ചാപ്റ്റര്‍ വൈസ്ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, വൈസ് ചെയര്മാന് തോമസ്മാത്യു, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന് രാമകൃഷ്ണന്, ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, അനൂപ് രാധാകൃഷ്ണന്, വൈസ് പ്രെസിഡന്റുമാരായ സതീശന് നായര്‍, രാജന്പാടവത്ത്തില്, ടോമി അമ്പേനാട്ട്, ലീല മാരേട്ട്, മാത്യു ജോര്‍ജ്, ജോസ് തെക്കേടം, ജോയിന്റ് ട്രഷറര്‍ ബാലചന്ദ്ര പണിക്കര്‍, നാഷണല്‍ ട്രഷറര്‍ ജോസ് ചാരുമൂട്, സജി കരിമ്പന്നൂര്‍, സാജു ജോസഫ്, പ്രൊഫസര്‍ തമ്പി മാത്യു. ചിക്കാഗോചാപ്റ്റര് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, അഗസ്റ്റിന്കരിംകുറ്റിയില്, ജോസി കുരിശുങ്കല്‍, സാക് തോമസ് തുടങ്ങിയവര്‍
പങ്കെടുത്തു.