സാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം'ത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. പുതുമുഖ താരങ്ങളായ റോഷനും നന്ദുവും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ മാധുരിയും പ്രധാന വേഷത്തിലുണ്ട്.
കളിമണ്ണിനു ശേഷം തോമസ്സ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അലന്‍സിയാര്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, മണികണ്ഠന് ആചാരി, രാജേഷ് വര്‍മ്മ, തെസ്നിഖാന്, രജിത മധു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. രാജേഷ് കെ നാരായണന് കഥ,തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പപ്പു നിര്‍വഹിക്കുന്നു. ശ്രീകുമാരന്‍ തമ്ബി, ബി കെ ഹരിനാരായണന് എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി, ഫോര്‍ മ്യൂസിക് ചേര്‍ന്ന് ഈണം നല്കുന്നു. എഡിറ്റര്‍ വിഷാല്‍ വി എസ്.