ദുബായ്: യുഎഇ എക്സ്ചേഞ്ച് നടപ്പാക്കിയ സ്മാര്‍ട് പേ സുരക്ഷിത വേതന വിതരണ
സംവിധാനം മികച്ചരീതിയില്‍ പ്രയോജനപ്പെടുത്തിയ 16 സ്ഥാപനങ്ങളെ ആദരിച്ചു.
ഡബ്ല്യുപിഎസ് ഉദ്യോഗസ്ഥരും യുഎഇ എക്സ്ചേഞ്ച് സിഒഒ: വൈ. സുധീര്‍കുമാര്‍
ഷെട്ടിയും ചേര്‍ന്നു പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ബെസ്റ്റ് സ്മാര്‍ട്ട്
എംപ്ലോയര്‍, ബെസ്റ്റ് ഫ്രീസോണ്‍ സ്റ്റാര്‍ അവാര്‍ഡ്, റിലേഷന്ഷിപ്
എക്സലന്‍സ് അവാര്‍ഡ് എന്നീ വിഭാഗങ്ങളിലാണു പുരസ്കാരം സമ്മാനിച്ചത്.
തൊഴില്‍മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു നടപ്പാക്കിയ
സംവിധാനത്തിന് ഒട്ടേറെ തൊഴിലുടമകള്‍ പിന്തുണ നല്കിയെന്നു സുധീര്‍കുമാര്‍ ഷെട്ടി
പറഞ്ഞു.
സ്മാര്‍ട്ട് പേയുടെ നവീകരിച്ച വെബ്സൈറ്റും പുതിയ ഓണ്‍ലൈന്‍
കസ്റ്റമര്‍ സെന്റര്‍ പോര്‍ട്ടലും പ്രകാശനം ചെയ്തു. യുഎഇ എക്സ്ചേഞ്ച് ചീഫ്
മാര്‍ക്കറ്റിങ് ഓഫിസര്‍ ഗോപകുമാര്‍ ഭാര്ഗവന്, സ്മാര്‍ട് പേ ഹെഡ് എഡിസന്
ഫെര്‍ണാണ്ടസ് എന്നിവരും പ്രസംഗിച്ചു.