ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ വിനയന് സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായിരുന്നു ആകാശഗംഗ. 1999ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി, മധുപാല്‍ തുടങ്ങിയവരാണ് അഭിനയിച്ചത്. ആകാശഗംഗയ്ക്ക് രണ്ടാം ഭാഗവുമായെത്തുകയാണ് സംവിധായകന് വിനയന്. ചിത്രത്തിലേക്ക് പുതുമുഖനായികയ്ക്കായുള്ള തിരച്ചിലിലാണ് താനെന്ന് സംവിധായകന് ഫെയ്സ്ബുക്കില്‍ കുറിച്ചു. രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്..
വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയ സുഹൃത്തുക്കളെ..
1999ല്‍ റിലീസ് ചെയ്ത് 150 ദിവസം തിയേറ്ററുകളില്‍ ഓടുകയും മലയാളസിനിമയില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്ത ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ഞാന്‍ ഉടനേ ചെയ്യുന്ന സിനിമ.. അടുത്തമാസം (ഏപ്രിലില്‍) ചിത്രീകരണം ആരംഭിക്കും. അതുകഴിഞ്ഞ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു.. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെയും 'നങ്ങേലി' എന്ന ചരിത്ര സിനിമയുടെയും പേപ്പര്‍ ജോലികള്‍ നടക്കുന്നു.. ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്..17നും 22നും ഇടയില്‍ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളില്‍ പൊക്കവും അഭിനയ താല്‍പ്പര്യവുമുള്ള പെണ്‍കുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫെയ്സ്ബുക്ക് പേജിലേക്ക് ഫോട്ടോയും ഫോണ്‍ നമ്പറും ഉള്‍പ്പടെ മെസ്സേജ് ചെയ്താല്‍ പരിഗണനാര്‍ഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്.. ഫോട്ടോകളും ഫോണ്‍ നമ്പറും 9746959022 എന്ന നമ്പറിലേക്കു വാട്ട്സ് ആപ്പ് ചെയ്താലും മതിയാകും.