Image

ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ ശിവരാത്രി ആഘോഷിച്ചു

Published on 05 March, 2019
ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ ശിവരാത്രി ആഘോഷിച്ചു
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില ശിവ സന്നിധിയില്‍ മഹാശിവരാത്രി
ആചാരാനുഷ്ടാനങ്ങളോടും വാദ്യമേളാദികളോടും നാമജപങ്ങളാലും സമുജ്വലമായി മാര്‍ച്ച് 4 ന് ആഘോഷിക്കപ്പെട്ടു.

അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രദോഷപൂജ, ശിവ ധാര, പാലഭിഷേകം, പഞ്ചദ്രവ്യ കലശാഭിഷേകം തുടങ്ങിയ പൂജാവിധികളാല്‍ ഭക്തിസാന്ദ്രമായിരുന്നു ലോകൈകനാഥനായ കൈലാസ നാഥനു വേണ്ടി  ശ്രീ പാര്‍വതീ ദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ചിരുന്ന ഈ ശിവരാത്രി ദിവസം.

ജീവിതത്തെ ശാന്തിയുടേയും സമാധാനത്തിന്റേയും ആഘോഷമാക്കി  മാറ്റുവാനും ഉല്‍കൃഷ്ടമായ പല ലക്ഷ്യങ്ങളുടേയും സാക്ഷാത്കാരത്തിനായി  ഒന്നിനേയും ദ്വേഷിക്കാത്ത എല്ലാത്തിനും മാത്രമായി എല്ലാത്തരത്തിലും  ദയയുള്ളവരായി  സുഖദു:ഖങ്ങളില്‍ ഭാവഭേദങ്ങളില്ലാതെ എന്തും സഹിക്കവാനും ക്ഷമിക്കുവാനും മനസ്സ് എപ്പോഴു സന്തോഷമായിരിക്കുവാനും ആത്മനിയന്ത്രണമുള്ള ദൃഢനിശ്ചയമുള്ള നല്ലൊരു ജീവിതം നേടിയെടുക്കുവാന്‍ ശ്രീ പരമേശ്വരന്റെ അനുഗ്രഹം ഈ അവസരത്തില്‍ ഏവര്‍ക്കും ഉണ്ടാവട്ടേ എന്ന് ക്ഷേത്ര ഭാരവാഹികള്‍ ആശംസിച്ചു, കെട്ടുകള്‍ അഴിക്കാന്‍ കഴിയാതെ  വേദനിക്കുന്ന മനസ്സുകളുമായി കഴിയുന്നവര്‍ക്ക് ഒരു നല്ല ആശ്വാസ കേന്ദ്രമാണ്  ദേവാലയം എന്നും അവര്‍ നിസംശയം പ്രസ്താവിച്ചു.

"ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം"
ജന്മം മുഴുവനും ശംഭുവേ പ്രാര്‍ത്ഥന
നിന്‍ നാമം ചൊല്ലുന്ന നവാവണം
കര്‍മ്മകാണ്ഡങ്ങള്‍ താണ്ടുമ്പോള്‍
ഈശ്വരാ ജന്മ ദു:ഖങ്ങള്‍ വഴി മാറണം
എന്ന പ്രാര്‍ഥനയോടെ ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക ഓഫീസ് 713 729 8994,  ശശിധരന്‍ നായര്‍ 832 860 0371,
സുരേഷ് പിള്ള 713 5697920,  രമാ ശങ്കര്‍ 404 680 978.

വാര്‍ത്ത: അയച്ചത് : ശങ്കരന്‍കുട്ടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക