അബുദാബി : ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണില്‍ (കിസാഡ്) നിര്‍മ്മിക്കുന്ന 'ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പൊ' യുടെ ശിലാ സ്ഥാപന കര്‍മ്മം മുഹമ്മദ് ജുമാ അല്‍ ഷംസി, അബ്ദുല്‍ ലതീഫ്, സാമിര്‍ ചതുര് വേദി, മോഹന്‍ പണ്ഡിറ്റ്, റുവാന്‍ വൈദ്യ രത്ന എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.
ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ആദ്യഘട്ടം പ്രവര് ത്തനം ആരംഭിക്കും.14 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണ ത്തിലാണ് 'ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പൊ' സജ്ജ മാക്കുക. ദുബായ് ആസ്ഥാന മായുള്ള ട്രസ്റ്റ് വര്‍ത്തി ഗ്രൂപ്പാണ് കിസാഡാണ് പദ്ധതിക്കു പിന്നില്‍. ഇതോ ടൊപ്പം തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് കേന്ദ്രവും നിര്‍മ്മിക്കുന്നുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.
വര്‍ഷത്തില്‍ 15 ലക്ഷം കണ്ടെയ്നര്‍ ശേഷിയുള്ള ഖലീഫ പോര്‍ട്ട് 5 വര്‍ഷ ത്തിനകം 85 ലക്ഷം കണ്ടെയ്നര്‍ ശേഷി യായി ഉയരുമ്പോള്‍ ഗുണം ചെയ്യുക ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പോക്ക് ആയിരിക്കും എന്ന് ട്രസ്റ്റ് വര്‍ത്തി മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലതീഫ് പറഞ്ഞു.
ശ്രീലങ്ക ആസ്ഥാനമായുള്ള ഹെയ്ലി ഗ്രൂപ്പാണ് ഖലീഫ പോര്‍ട്ടിനോട് ചേര്‍ന്ന് ഡിപ്പോയും സംഭരണ കേന്ദ്ര വും നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പി ക്കുക. മധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ വ്യാവസായിക മേഖല യായ കിസാഡില്‍ 5 വര്‍ഷത്തിനകം 10 കോടി ഡോളര്‍ നിക്ഷേപി ക്കുന്ന ട്രസ്റ്റ് വര്‍ത്തി കമ്പനി ഇതോടൊപ്പം മറൈന്‍ സര്‍വ്വീസസ്, റീട്ടെയില്‍ കേന്ദ്ര ങ്ങള്,ഹോട്ടല്‍, തൊഴി ലാളി താമസ കേന്ദ്രങ്ങള്‍ എന്നിവ യും നിര്‍മ്മിക്കുന്നുണ്ട്. 40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്മ്മി ക്കുന്ന ലോജിസ്റ്റിക് കേന്ദ്രം 2020 ല്‍ സജ്ജമാകും. ഇതോടെ ചരക്കു ഗതാഗതവും സംഭരണവും എളുപ്പ മാക്കാനും ചെലവ് കുറക്കു വാനും സാധിക്കും എന്ന് അധികൃതര്‍ വ്യക്തമാക്കി.