ഫുജൈറ: കൈരളി കള്‍ചറല്‍ അസോസിയേഷന് ഹാള്‍ ദിബയില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ ബോധിപ്പിക്കാന്‍ അവസരം ലഭിക്കുന്നതാണ്.
തുടര്‍ന്ന് കോണ്‍സുലര്‍ സേവനവും ലഭ്യമാണ്. അഫിഡവിറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍, പവര്‍ ഓഫ് അറ്റോര്‍ണി, പാസ്പോര്‍ട്ട് അനുബന്ധസേവനങ്ങള്ക്ക് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവന്‍ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൈരളി കള്‍ചറല്‍ അസോസിയേഷന് അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 055 5597104/ 09 2446064