മൂന്ന് കോടി മുസ്ലീങ്ങളും നാല് കോടി ദളിതരും 2019ലെ വോട്ടര്‍പട്ടികയ്ക്ക് പുറത്തെന്ന് പഠന റിപ്പോര്‍ട്ട്
Published on 16 March, 2019
ന്യൂദല്‍ഹി: മുസ്ലിം വോട്ടര്‍മാരില്‍ 25%വും
വോട്ടര്‍പട്ടികയ്ക്ക് പുറത്തെന്ന് പഠന റിപ്പോര്‍ട്ട്. മിസ്സിങ് വോട്ടര്‍
ആപ്പിന്റെ സ്ഥാപകനും ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെലാബ്സ്
സി.ഇ.ഒയുമായ ഖാലിത് സെയ്ഫുള്ള നടത്തിയ പഠനത്തിലാണ് ഇക്കാര്യം
വ്യക്തമായത്.
ആകെ വോട്ടര്‍മാരില്‍ 12.7 കോടി പേര്‍ക്കും മുസ്ലിം
വോട്ടര്‍മാരില്‍ മൂന്ന് കോടി വോട്ടര്‍മാര്‍ക്കും 2019 ലെ ലോക്സഭാ
തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയില്ലെന്നാണ് അദ്ദേഹം
കണ്ടെത്തിയത്.
ഇന്ത്യയിലെ 11 കോടി യോഗ്യരായ മുസ്ലിം വോട്ടര്‍മാരില്‍
മൂന്ന് കോടി വോട്ടര്‍മാരുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലെന്നാണ് അദ്ദേഹം
പറയുന്നത്. വോട്ടര്‍പട്ടികയില്‍ എത്ര മുസ്ലിം ദളിത് വോട്ടര്‍മാരുണ്ടെന്നതിനേയും
എത്രപേര്‍ അപ്രത്യക്ഷരായെന്നതിനേയും കുറിച്ചാണ് അദ്ദേഹം പഠിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല