ബാഡ്മിന്റര്താരം സൈനയുടെ ജീവിതകഥ പറയുന്ന ബയോപിക്കില്‍
നിന്നും നേരത്തേ നായികയായി നിശ്ചയിച്ചിരുന്ന ശ്രദ്ധ കപൂര്‍ പിന്മാറി. തന്റെ
തിരക്കുകള്‍ കാരണമാണ് ചിത്രവുമായി മുന്നോട്ടു പോകാന്‍ കഴിയാത്തതെന്നാണ്
ശ്രദ്ധയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട്
കഠിനമായ പരിശീലനങ്ങള്‍ പോലും നേരത്തെ ശ്രദ്ധ ആരംഭിച്ചിരുന്നു. ശ്രദ്ധയ്ക്കു പകരം
പരിണീതി ചോപ്രയാണ് സൈനയായി എത്തുക എന്ന് അണിയറ പ്രവര്‍ത്തകര്‍
അറിയിച്ചിട്ടുണ്ട്.
അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം ഈ
വര്‍ഷത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കി 2020 ആദ്യം തന്നെ റിലീസ് ചെയ്യാനാണ്
തീരുമാനിച്ചിരുന്നത്. സൈന എന്ന പേരില്‍ തന്നെയാകും ചിത്രം പുറത്തിറങ്ങുക. കായിക
ലോകത്തെ സൈനയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ സത്യസന്ധമായാണ് ഈ ചിത്രത്തില്‍
അവതരിപ്പിക്കുക എന്ന് ചിത്രത്തിന്റെ അണിയറ ശില്പികള് അവകാശപ്പെടുന്നു.
വലിയ തയ്യാറെടുപ്പുകളാണ് സൈനയ്ക്ക് വേണ്ടി ശ്രദ്ധ നടത്തിയത്. ഇതിനായി
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഒരു കോച്ചിനു കീഴില്‍ ബാഡ്മിന്റര് പ്രാക്ടീസും
മറ്റ് കായിക പരിശീലനങ്ങളും ശ്രദ്ധ തുടങ്ങിയിരുന്നു. ചിത്രത്തില്‍ ശ്രദ്ധയോടൊപ്പം
അഭിനയിക്കുന്ന ഇഷാന് നഖ്വിയും പരിശീലനം ആരംഭിച്ചിരുന്നു.
``രാജ്യത്തിന്റെ
തന്നെ പ്രിയങ്കരിയും യൂത്ത് ഐക്കണുമാണ് സൈന. വളരെയധികം ആകാംക്ഷയോടെയാണ് താന്‍ ഈ
ചിത്രത്തെ കാണുന്നത്. എന്റെ അഭിനയ ജീവിതത്തിലെ ചലഞ്ചിങ്ങ് റോളാണിത്. സൈനയുടെയും
കുടുംബത്തിന്റെയും പൂര്‍ണ പിന്തുണ തനിക്കു ലഭിക്കുമെന്നും ശ്രദ്ധ മാധ്യമങ്ങളോട്
പറഞ്ഞിരുന്നു. എന്നാല്‍ ഷൂട്ടിങ്ങ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ
ശ്രദ്ധ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലായി. അതോടെ ഷൂട്ടിങ്ങ് ഏപ്രിലിലേക്ക്
നീട്ടി വയ്ക്കുകയായിരുന്നു.
ശ്രദ്ധയുടേതായി ഈ വര്‍ഷം നിരവധി ചിത്രങ്ങളാണ്
പുറത്തു വരുന്നത്. ബാഗി-3, ചിക് ചോര്‍, സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി, തെലുങ്കു
ചിത്രം സാഹോ എന്നിവയാണ് രിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍. ഇക്കാരണത്തലാണ്
സൈനയുടെ ബയോപിക്കില്‍ നിന്നും ശ്രദ്ധ പിന്‍വാങ്ങുന്നത്. സാഹോയില്‍ പ്രഭാസാണ്
നായകന്. തെലുങ്കിലും ഹിന്ദിയിലും ഒരേ സമയം റിലീസാകുന്ന ചിത്രമാണിത്.
ശ്രദ്ധയ്ക്ക് ഈ ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണുള്ളത്.