കാന്‍ബറ: ഓസ്ട്രേലിയ തലസ്ഥാനമായ കാന്‍ബറയില്‍ ഭൂചലനം. ഇന്നു രാവിലെ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി. കാന്‍ബറയ്ക്കു 40 കിലോമീറ്റര്‍ പടിഞ്ഞാറാണ് പ്രഭവകേന്ദ്രം. ജനലുകളും പാത്രങ്ങളും മറ്റും ഭൂചലനത്തില്‍ കുലുങ്ങി.അതേസമയം, ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.