പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പിന്‍വലിക്കണമെന്ന് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി പി ജയരാജന്റെ വക്കീല്‍ നോട്ടീസ്.
പെരുമാറ്റം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. തന്നെ ഇക്ഴുത്തുന്നതാണ്. അതിനാല്‍
മൂന്നു ദിവസത്തിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് നോട്ടീല്
വ്യക്തമാക്കുന്നു.
അല്ല
ജയരാജാ..മുരളീധരനാണ്
ഗ.കരുണാകരന്റെ മകന് മുരളീധരന് ..
ഇരുട്ടിന്റെ മറവില്‍
ആളെ തീര്‍ക്കണ കളിയല്ലിത് .... 10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്
.
അല്ലെങ്കിലും പാര്‍ലിമെന്റ് കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല .
വടകരയിലെ
ജനങ്ങള്‍ വിവേകത്തോടെ വിധിയെഴുതും ... എന്നായിരുന്നു ഷാഫി പറമ്പലിന്റെ
ഫെയ്സ്ബുക്ക് പോസ്റ്റ്.
മൂന്ന ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും
അത് പിന്‍വലിക്കില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു . അതിന്റെ പേരില്‍ 3 മാസം
ഉള്ളില്‍ കിടന്നാലും വേണ്ടില്ല .അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ
ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞത് പോലായി .
കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല പാര്‍ലിമെന്റ് എന്ന് ഞാന്‍ പോസ്റ്റിട്ടത്
തന്നെ പറ്റിയാണ് എന്ന് ജയരാജനും വക്കീലിനും പോലും തോന്നീട്ടുണ്ടേല്‍
ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോയെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.