Image

വെത്തിയിരിയില്‍ ചിതറിയ ചോരയ്‌ക്ക്‌ പകരം വീട്ടിയിരിക്കും; 'കാട്ടുതീ'യുമായി മാവോയിസ്റ്റ്‌ മുന്നറിയിപ്പ്‌

Published on 25 March, 2019
വെത്തിയിരിയില്‍ ചിതറിയ ചോരയ്‌ക്ക്‌ പകരം വീട്ടിയിരിക്കും; 'കാട്ടുതീ'യുമായി മാവോയിസ്റ്റ്‌ മുന്നറിയിപ്പ്‌


കല്‍പറ്റ; സി.പി. ജലീന്റെ കൊലപാതകത്തില്‍ മാവോയിസ്റ്റുകള്‍ പകരം വീട്ടുമെന്ന ഇന്റലിജെന്‍സ്‌ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ അതിനെ സാധൂകരിക്കുന്ന ഒരു വിവരം കൂടി വൈത്തിരിയില്‍ നിന്ന്‌ പുറത്തുവരുന്നു. വൈത്തിരിയില്‍ ചിതറിയ ചോരയ്‌ക്കു പകരം വീട്ടുമെന്നു മാവോയിസ്റ്റ്‌ മുന്നറിയിപ്പ്‌. 

ഞായറാഴ്‌ച മാനന്തവാടി തലപ്പുഴയ്‌ക്കു സമീപം മക്കിമലയിലെത്തിയ സായുധ മാവോയിസ്റ്റ്‌ സംഘം വിതരണം ചെയ്‌ത കാട്ടുതീ ബുള്ളറ്റിനിലാണു പരാമര്‍ശം. മാവോയിസ്റ്റ്‌ നേതാവ്‌ ജലീലിനെ പിണറായി വിജയന്റെ സിപിഎം സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്‌തു കൊലപ്പെടുത്തിയതാണെന്നു ബുള്ളറ്റിനില്‍ പറയുന്നു.

സിപിഎം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈംബ്രാഞ്ച്‌ അന്വേഷണവും പ്രഹസനമാണ്‌. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പ്രക്ഷോഭം ശക്തിപ്പെടുത്തും. 

ചെറിയൊരു തീപ്പൊരി വലിയൊരു കാട്ടുതീയായി മാറും. കബനീദളം വക്താവ്‌ മന്ദാകിനിയുടെ പേരിലുള്ള മാര്‍ച്ച്‌ ലക്കമാണു മാവോയിസ്റ്റുകള്‍ വിതരണം ചെയ്‌തത്‌. 2 സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ്‌ ഞായറാഴ്‌ച രാത്രി 8 മണിയോടെ മക്കിമലയിലെത്തിയത്‌. സിപിഎം അംഗമായിരുന്ന അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ പേരു പരാമര്‍ശിച്ച സിപിഎം നേതാവിനെതിരെ കഴിഞ്ഞ മാസം തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചിരുന്നു.

വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച്‌ പൊലീസും മാവോയിസ്റ്റുകളും ഏറ്റമുട്ടിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക