മെല്‍ബണ്‍: വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക് 2019 മീറ്റില്‍ മലയാളിയായ റെജി ഡാനിയേല്‍ പുരുഷന്മാരുടെ 200 മീറ്ററില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി. മെല്‍ബണില്‍ മാര്‍ച്ച് 23, 24 ദിവസങ്ങളിലാണ് മീറ്റ് നടത്തപ്പെട്ടത്. മെല്‍ബണില്‍ ടാര്‍നെറ്റില്‍ താമസിക്കുന്ന റെജി ഡാനിയല്‍ കേരളത്തില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയാണ്.
സ്കൂള്‍, കോളേജ് കാലയളവില്‍ കേരളത്തില്‍ നടന്ന വിവിധ കായിക മത്സരങ്ങളില്‍ 100, 200 മീറ്റര്‍, ലോംഗ്ജന്പ് തുടങ്ങിയ ഇനങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മെല്‍ബണിലെ കലാകായിക രംഗങ്ങളില്‍ എന്നും നിറസാന്നിധ്യമാണ് റെജി ഡാനിയേല്‍.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍