തങ്കനിലാവുള്ള രാത്രിയില്‍ .....(ലളിതഗാനം: ബിന്ദു ടിജി )
Published on 09 April, 2019
തങ്ക നിലാവുള്ള രാത്രിയില്‍ തരളിത മാനസ യായി നീ തിരയുവതാരേ താമരേ ഒന്ന് വിടരുവാന്‍ മോഹിച്ചു മിഴി കൂമ്പി തൊഴുതു തളരുവ തെന്തേ നീ
നിറമുള്ള മാനത്ത് കതിര് ചൂടി നില്ക്കുന്ന താരക മൗനങ്ങള്‍ നിന്നെ നോക്കി പ്രണയാഭിലാഷങ്ങള്‍ മൊഴിയുവാന്‍ വെമ്പിയോ ( കൊതിച്ചുവോ ) പരിഭവം ഭാവിച്ച് നീ യൊഴിഞ്ഞോ പനിമതി പോലും നിന് പരിഭവ ലഹരിയില്‍ ഒളികണ്ണാലാമ്പെയ്ത് മറഞ്ഞു നിന്നോ
ഒടുവില്‍ നിന് ധ്യാനത്തിന് നിറവില്‍ കൂരിരുള്‍ നീക്കി കതിരവനുണര്‍ന്നു നിന് കരം പിടിച്ചു അറിയാതെ നിന്നു ള്ളത്തില്‍ മധുര കിനാവുകളിതള് വിടര്‍ത്തി പൊന്‍ താമര യായി നീ ചിരിച്ചു നിന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല