ഡാളസ് : ഫാ. മാത്യു ഇലവുങ്കല്‍ വിസി (ഡിവൈന്‍ സെന്റര്‍ മുരിങ്ങൂര്‍ ) നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019 )
ഏപ്രില്‍ 12, 13 ,14 തീയതികളില്‍ നടത്തപ്പെടുന്നു. ഫാ. സ്കറിയ കലൂര്‍ നയിക്കുന്ന മിഡില്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഇംഗ്ളീഷ് ധ്യാനവും ഇതോടൊപ്പം നടക്കും. ബേബി സിറ്റിംഗ് സൗകര്യം ഉണ്ട്.
ധ്യാന സമയം
ഏപ്രില്‍ 12 വെള്ളി വൈകുന്നേരം 5 മുതല്‍ 9 വരെ
ഏപ്രില്‍ 13 ശനി രാവിലെ 8 മുതല്‍ വൈകുന്നേരം 6:30 വരെ
ഏപ്രില്‍ 14 ഞായര്‍ രാവിലെ 9 മുതല്‍ മുതല്‍ 4 വരെ
ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ അറിയിച്ചു.