റായ്പൂര്‍: ഛത്തീസ്ഗഢില്‍ തട്ടിക്കൊണ്ടുപോയ സുക്മ ജില്ലാ കളക്ടറെ മോചിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ ഉപാധികള്‍ വെച്ചു. മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന് ഗ്രീന്‍ ഹണ്ട് നിര്‍ത്തിവെയ്ക്കണമെന്നും ജയിലില്‍ കഴിയുന്ന എട്ടു മാവോയിസ്റ്റുകളെ മോചിപ്പിക്കണമെന്നുമാണ് ആവശ്യം. ബുധനാഴ്ച വരെയാണ് ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നല്‍കിയിരിക്കുന്ന സമയപരിധി.
മാധ്യമസ്ഥാപനങ്ങളില്‍ നല്കിയ ഓഡിയോ ടേപ്പിലൂടെയാണ് ആവശ്യങ്ങള്‍ മാവോയിസ്റ്റുകള്‍ അറിയിച്ചത്. ടേപ്പിലെ ശബ്ദം ആരുടേതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ടേപ്പിന്റെ വിശ്വാസ്യത ഇപ്പോള്‍ ഉറപ്പിക്കാനാകില്ലെന്നും പോലീസ് വ്യക്തമാക്കി.