മംഗളൂരു:മംഗളൂരുവിലെ ജില്ലാ ജയിലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. രണ്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിം കാര്‍ഡുകള്‍, പുക വലിക്കുപയോഗിക്കുന്ന ഉപകരണം എന്നിവയാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.