കൂടംകുളം ആണവനിലയം: വീണ്ടും സമരം തുടങ്ങുമെന്ന് ആണവോര്‍ജ വിരുദ്ധസമിതി
Published on 23 April, 2012
ചെന്നൈ: കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട്
വീണ്ടും പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുമെന്ന് ആണവോര്‍ജ വിരുദ്ധ സമതിയുടെ
ഭീഷണി. സമരം ഒത്തുതീര്‍ക്കുമ്പോള്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍
ജില്ലാ ഭരണാധികാരികള്‍ പരാജയപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും
സമരത്തിലേക്ക് നീങ്ങുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കുന്നത്.
സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് മാര്‍ച്ച് 28 നാണ്
നിലയത്തിനെതിരായ സമരം പിന്‍വലിച്ചത്. സമരം പിന്‍വലിച്ച് ഒരു മാസം
പിന്നിട്ടിട്ടും സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും
പാലിക്കപ്പെട്ടില്ലെന്ന് സമരസമിതി ആരോപിക്കുന്നു. സമരസമിതി
പ്രവര്‍ത്തകര്‍ക്കെതിരേ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ നടപടി
സ്വീകരിച്ചിട്ടില്ല.
ഇതു കൂടാതെ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും കൊലക്കുറ്റം
ഉള്‍പ്പെടെ ആരോപിച്ച് കേസെടുക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ആണവോര്‍ജ
വിരുദ്ധ സമിതി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല