തിരു: പ്രധാനമന്ത്രിയുടെ
സന്ദര്‍ശനത്തിനിടെ പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിപൊട്ടിയ
സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. ശരിയായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍
തോക്കിലെ വെടിയുണ്ട തറയിലേക്കു പൊട്ടിച്ചു കളയുകയായിരുന്നുവെന്നാണ് വിശദീകരണം.
പോലീസുകാരന്റെ പിസ്റ്റള്‍ കാഞ്ചി വലിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
തുടര്‍ന്ന് മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ
ബാസ്കറ്റ് ബോള്‍ കോര്‍ട്ടിനു സമീപം തറയിലേക്കു നിറയൊഴിക്കുകയായിരുന്നുവെന്ന്
ദക്ഷിണമേഖലാ എ.ഡി.ജി.പി മനോജ് ഏബ്രഹാം പറഞ്ഞു.
ശേഷം പോലീസുകാരന് മറ്റൊരു തോക്ക്
പകരം നല്‍കുകയായിരുന്നുവെന്നും മനോജ് ഏബ്രഹാം വ്യക്തമാക്കി. പിന്നീട് ഡ്യൂട്ടി
പൂര്‍ത്തിയാക്കിയാണു പോലീസുകാരന് മടങ്ങിയത്