മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ്. 150 കോടിയിലധികം കളക്ഷന്‍ ചിത്രം നേടിയെന്നതാണ് പുതിയ ചരിത്രം. ചിത്രം റിലീസായി 21 ദിവസത്തിനുള്ളിലാണ് നേട്ടം.150 കോടി നേടിയതിന്റെ സന്തോഷം പങ്കുവെച്ച് ഫേസ്ബുക്കില്‍ പുതിയ പോസ്റ്റര്‍ പൃഥ്വിരാജ് പോസ്റ്റ് ചെയ്തു.
വന്‍ താരനിരയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബോളിവുഡ് നടന് വിവേക് ഒബ്രോയിയായിരുന്നു വില്ലനായി എത്തിയത്. ടൊവിനൊ, സായി കുമാര്‍, ബാല, കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സാനിയ ഈയപ്പന് തുടങ്ങിയ വന്‍ താരനിരയായിരുന്നു ചിത്രത്തില്‍.
സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയപ്രവര്ത്തകനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകന് ആണ് ആദ്യമായി 100 കോടിയിലധികം സ്വന്തമാക്കിയ മലയാള ചിത്രം.