ശ്രീലങ്കയില്‍ ഇസ്ലാമിക തീവ്രവാദികള്‍ സ്ഫോടനകള് നടത്താന്‍ സാധ്യതയുണ്ടെന്ന് ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനം സംഭവിക്കുന്നതിന് രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പും ശ്രീലങ്കയിക്ക് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്കി.
മൊത്തം മൂന്ന് തവണ ഇന്ത്യയുടെ മുന്നറിയിപ്പ് ശ്രീലങ്കയ്ക്ക് ലഭിച്ചു. സ്ഫോടനം നടക്കുന്നതിന് രണ്ട് മണിക്കൂറിന് മുമ്പാണ് അവസാന മുന്നറിയിപ്പ് ലഭിച്ചത്. ഈ മുന്നറിയിപ്പുകളൊന്നും ഗൗരവമായി എടുക്കാതിരുന്നതാണ് അക്രമണം തടയാന്‍ സാധിക്കാതെ പോയതിന് കാരണമെന്ന് ശ്രീലങ്കന്‍ അധികൃതര്‍ തന്നെ വെളിപ്പെടുത്തുന്നു.
ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശ്രീലങ്കന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് ഔദ്യോഗികമായി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം നടക്കുമെന്നാണ് മുന്നറിപ്പുകളില് വ്യക്തമാക്കിയിരുന്നത്. ഏപ്രില്‍ നാലിനാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് ഏപ്രില്‍ ഇരുപതിനും മുന്നറിയിപ്പ് നല്കി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ തന്നെ ഇന്ത്യയുടെ മുന്നറിയിപ്പ് വേണ്ടരീതിയില്‍ കൈകാര്യം ചെയ്തില്ല എന്ന് മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു.