അമ്മ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയ പതിനൊന്നുകാരിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്
Published on 24 April, 2019
അങ്കമാലി: അമ്മ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയ പതിനൊന്നുകാരിയെ
കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്.
കുളിമുറിയില്‍ വീണാണ് കുട്ടി മരിച്ചതെന്നായിരുന്നു ബന്ധുക്കള്‍ ആശുപത്രി
അധികൃതരോട് പറഞ്ഞിരുന്നത്.
എന്നാല്‍ പതിനൊന്നുകാരിയുടെ കഴുത്തില്‍
മുറിവിന്റെ പാട് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം
അറിയിച്ചു. ഇതോടെ കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് ആദ്യം
പറഞ്ഞിരുന്നു. അതേസമയം കുട്ടിയുടെ ബന്ധു ചോദ്യം ചെയ്യലില്‍, കുട്ടി ആത്മഹത്യ
ചെയ്തതാണെന്ന് സമ്മതിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യ എന്നാണ് നിഗമനം. അതേസമയം
ആത്മഹത്യയ്ക്ക് എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.ഈ
മാസം 22 ന് വൈകിട്ടാണ് കറുകുറ്റിയിലെ അമ്മ വീട്ടിലെ കുളിമുറിയില്‍ ചാലക്കുടി
ഓടാലി സ്വദേശിയായ കുട്ടിയെ മരിച്ച നിലയില്‍
കണ്ടെത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല