മാര്‍ക്കം : ( ടോറോണ്ടോ ): കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 'REBOOT 2019' മാര്‍ക്കം ഫുള്‍ ഗോസ്പല്അസംബ്ളിയില് വെച്ച് ഏപ്രില്‍ 20 നു നടന്നു ഈസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ചു നടത്തിയ ഈ യുവജന സമ്മേളനത്തില്‍ ടോറോണ്ടോ കൂടാതെ നയാഗ്ര, ലണ്ടന്‍, കിങ്സ്റ്റണ്‍, പീറ്റര്‍ബറോ, ബാരി തുടങ്ങിയ പട്ടണങ്ങളില്‍ നിന്ന് നൂറോളം കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പരസ്പരം പരിചയപ്പെടാനും സൗഹൃദം പുലര്‍ത്താനും, ആത്മീയ ഉത്തേജനത്തിനും REBOOT 2019 നു സാധിച്ചു. റവ. സുനില്‍ ഫ്രാന്‍സിസ് (ഗോവ ) മുഖ്യ പ്രഭാഷകനായിരുന്നു. ആശിഷ്, അനുഗ്രഹ്, ഫിന്നി ബെന്‍, ഹെന്ന. രോഹിത് തുടങ്ങിയവര്‍ സംഗീത ദിശക്ക് നേതൃത്വം നല്കി.
ലിനോ ഇ സാമുവേല്‍ , അലെന്‍ മാത്യു,ജൂലി എബ്രഹാം തുടങ്ങിയവര്‍ ഈ യുവജന സമ്മേളനത്തിന് നേതൃത്വം കൊടുത്തു.