നിലമ്പൂര്ഃ കനത്ത മഴയില്‍ മരം കടപുഴകി വീണ് മലപ്പുറം ജില്ലയില്‍ മൂന്നു മരണം. നിലമ്പൂരിനു സമീപം പൂളക്കപ്പാറ ആദിവാസി കോളനിയിലെ ശങ്കരന്, ചാത്തി, പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി എന്നിവരാണു മരിച്ചത്. വനാതിര്‍ത്തി ഗ്രാമത്തിലെ ആദിവാസി ഉത്സവത്തിനിടെയായിരുന്നു അപകടം. നിരവധി പേര്‍ക്കു പരുക്കേറ്റു.