മുംബെ സ്വദേശിയായ നേഹ അയ്യര്‍ ആര്.ജെയും നടിയും മോഡലുമാണ്. ടൊവിനോ തോമസ് നായകനായ തരംഗം എന്ന സിനിമയിലൂടെയാണ് നേഹ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലന് വക്കീലിലും നേഹ അഭിനയിച്ചിരുന്നു. നേഹ ഇപ്പോള്‍ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെ കുറിച്ച് ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്.
സ്വിമ്മിങ് പൂളിനു സമീപം നില്ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് താന്‍ അമ്മയാകാന്‍ പോകുന്നുവെന്നാണ് താരം അറിയിച്ചത്. എന്നാല്‍ നേഹയുടെ ഈ സന്തോഷത്തിലും വലിയൊരു സങ്കടം ഒളിഞ്ഞു കിടക്കുന്നത് ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ നഷ്ടത്തെക്കുറിച്ച് പിന്നീട് നേഹ തന്നെയാണ് അറിയിച്ചത്. ഭര്‍ത്താവുമൊന്നിച്ചുള്ള ഫോട്ടോയും നേഹ അപ്പോള്‍ പങ്കുവച്ചു. അന്ന് നേഹയുടെ ദുഃഖത്തില്‍ എല്ലാവരും പങ്കുചേര്‍ന്നിരുന്നു.
തുടര്‍ന്ന് കുറെ നാളുകളുകളായി നേഹ സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലായിരുന്നു. എല്ലാ സങ്കടങ്ങളും മറക്കാന്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ നടി. സ്വിമ്മിങ് പൂളിന് സമീപം ഇളംനീല വസ്ത്രത്തില്‍ നിറവയറില്‍ തലോടിയുള്ള നേഹയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവര്ക്കും നന്ദി പറയുന്ന നേഹ സെപ്റ്റംബറില്‍ കുഞ്ഞ് പുറത്തെത്തുമെന്നും പറയുന്നു