Image

ടാമ്പായില്‍ പുന്നത്തുറ സംഗമം മെയ് അഞ്ചിന്

Published on 02 May, 2019
ടാമ്പായില്‍ പുന്നത്തുറ സംഗമം മെയ് അഞ്ചിന്
ടാമ്പാ : ഫ്‌ളോറഡിയിലെ വിവിധ പ്രദേശങ്ങളിലേക്കു കുടിയേറിയിട്ടുള്ള കോട്ടയം ജില്ലയിലെ പുന്നത്തുറ ഗ്രാമത്തില്‍ നിന്നുള്ളവരുടെ സംഗമത്തിന് ടാമ്പാ വേദിയാകുന്നു. ഫ്‌ളോറിഡയിലുള്ള പുന്നത്തുറ നിവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ആദ്യ ശ്രമമാണിത്. മെയ് അഞ്ച് ഞായറാഴ്ചയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.

അന്നു രാവിലെ പത്തരയ്ക്ക് ടാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍ നടക്കുന്ന ദിവ്യബലിക്കു ശേഷം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ സംഗമം നടക്കും. ഇതോടനുബന്ധിച്ചു ചേരുന്ന സമ്മേളനത്തില്‍ റെജി തെക്കനാട്ട് അധ്യക്ഷത വഹിക്കും. മുഖ്യാതിഥി ഫാ.തോമസ് പോളയ്ക്കല്‍ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്. ടാമ്പാ കെ.സി.സി.സി.എഫ് പ്രസിഡന്റ് ടോമി കട്ടിണച്ചേരില്‍, ഫാ.ജോസഫ് മേലേടത്ത്, ജയിംസ് തെക്കനാട്ട് എന്നിവര്‍ ആശംസകളര്‍പ്പിക്കും. സജി കടിയംപള്ളില്‍ സ്വാഗതവും, സജി കടവില്‍ നന്ദിയും പറയും. ജേക്കബ് കണിയാലില്‍, അര്‍ച്ചന പീറ്റര്‍ കടവില്‍ എന്നിവര്‍ അവതാരകരായിരിക്കും.

പൊതുസമ്മേളനത്തിനു ശേഷം വിവിധ കലാ  കായിക മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മേരി സിബില്‍ മച്ചാനിക്കല്‍, ആലിയാ ഷാജു കണ്ടാരപ്പള്ളില്‍, സിന്ധു എബി തെക്കനാട്ട് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സിബി പൂഴിക്കാലായിലുമായി ബന്ധപ്പെടുക 3053944351.

റിപ്പോര്‍ട്ട്: എബി തെക്കനാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക