രാജ്യത്ത് നിന്നും പുറത്തു പോകുന്ന കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യു 2019ന്റെ കണക്ക് പ്രകാരമാണ് ഈ വെളിപ്പെടുത്തല്‍. 5000 അതി സമ്പന്നരാണ് ഇതിനോടകം ഇന്ത്യ വിട്ടത് എന്നാണ് കണക്കുകള്‍. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നത് ഇവരുടെ പരിഗണനയിലില്ല. രാജ്യത്ത് കൂടൊഴിയുന്ന കോടീശ്വരന്മാരുടെ എണ്ണത്തിലെ വന്‍വര്‍ധനവാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
രാജ്യത്തുള്ള മൊത്തം കോടീശ്വരന്മാരുടെ എണ്ണത്തിന്റെ രണ്ടു ശതമാനം വരുമിത്. ബ്രക്സിറ്റിന് മുമ്പ് കോടീശ്വരന്മാര് വ്യാപകമായി ചേക്കേറിയിരുന്നത് ബ്രിട്ടനിലായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായി ബ്രിട്ടനിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞു.