കല്‍പ്പറ്റ: 2019 ഏപ്രില്‍ 30 വരെ അപേക്ഷിച്ചവര്‍ക്കു മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസില്‍ ബുധന്‍ ഒഴികെ ദിവസങ്ങളില്‍ പുതിയ റേഷന്‍ കാര്‍ഡു വിതരണം ചെയ്യും. കാര്‍ഡുടമയോ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടയാളോ നോരിട്ടെത്തി കെപ്പറ്റണം. ഓഫീസില്‍നിന്നു ലഭിച്ച ടോക്കണ്‍, പേരുകള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. പൊതുവിഭാഗം(വെളള) പൊതുവിഭാഗം സബ്സിഡി (നീല) കാര്ഡുവിലയായി 100 രൂപയും മുന്‍ഗണന (പിങ്ക്), എഎവൈ(മഞ്ഞ ) കാര്‍ഡു വിലയായി 50 രൂപയും ഈടാക്കും. എഎവൈ എസ്ടി കാര്‍ഡുകള്‍ക്ക് വില നല്‍കേണ്ടതില്ല.