ഡാളസ് : ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ (4922 Rosehill Rd, Garland, TX 75043) ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്വന്ഷന് മെയ് 23, 24, 25 ,26 (വ്യാഴം ഞായര്‍) തീയതികളില്‍ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ ഒന്‍പതു വരെയും ഞായറാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയുമായി ക്രമീകരിച്ചിരിക്കുന്നു. വചനാഭിഷേക ധ്യാനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശേരില്‍ അറിയിച്ചു.