Image

ഫലം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തല്ലന്ന്‌ വാസവന്‍

Published on 23 May, 2019
ഫലം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തല്ലന്ന്‌   വാസവന്‍

കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫ്‌ മുന്നേറുന്ന കാഴ്‌ചയാണ്‌ കണ്ടുവരുന്നത്‌.

തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായിയെന്നും ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങള്‍ ഒരുമിച്ചുവെന്നും കോട്ടയത്തെ ഇടത്‌ സ്ഥാനാര്‍ത്ഥിയായ വി.എന്‍ വാസവന്‍ പ്രതികരണമറിയിച്ചു.   തെരഞ്ഞെടുപ്പ്‌ ഫലം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയഴുത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത്‌ പോലും ഇടതുപക്ഷത്തിന്‌ വിജയം കൈവരിക്കാനായില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം , ശബരിമല സ്‌ത്രീ പ്രവേശന വിഷയവും ഇടതുപക്ഷത്തിന്റെ വിജയത്തെ ബന്ധിച്ചുവെന്നാണ്‌ സൂചന.

വോട്ടെണ്ണി അഞ്ച്‌ മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫിന്‌ കനത്ത തിരിച്ചടിയാണ്‌ നേരിടുന്നതെന്ന്‌ വ്യക്തമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക