കഴിഞ്ഞ നാളുകലിലെല്ലാം മോദിയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു നടന് പ്രകാശ് രാജ്. ബിജെപിക്കെതിരെ ബെംഗളുരു സെന്‍ട്രലില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രകാശ് രാജ് പക്ഷെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പരാജയം രുചിച്ചു. തിരഞ്ഞെടുപ്പ് ഫലം തന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രകാശ് രാജ് പ്രതികരിച്ചു.
തിരഞ്ഞെടുപ്പിലെ തോല്‍വി എന്റെ മുഖത്ത് കിട്ടിയ അടിയാണ്. അപമാനിതനായത് പോലെ തോന്നുന്നു. എന്നാല്‍ ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്ക്കും. മതേതര ഇന്ത്യയ്ക്ക് വേണ്ടി പോരാടും.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ പ്രകാശ് രാജ് പിറകിലായിരുന്നു. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോഴും തന്റെ നില ഉയരാതെ വന്നപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ട് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ബിജെപിയുടെ സിറ്റിംങ് എം.പി പി.സി മോഹനാണ് ഇവിടെ വിജയിച്ചത്. ഏതാണ്ട് ഇരുപതിനായിരത്തില്‍ താഴെ വോട്ട് മാത്രമേ പ്രകാശ് രാജിന് വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിലും നേടാനായുളളു.