ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രം ഇറങ്ങിയപ്പോള്‍ മുതല്‍ ഏറ്റവുമധികം ആളുകള്‍ ചര്‍ച്ച ചെയ്ത ഡയലോഗാണ് ' പി.കെ രാംദാസ് എന്ന വന്മരം വീണു, പകരം ആര്' എന്നത്. പിന്നീട് ട്രോളുകളായും മറ്റും ഇത് പിന്നേയും പിന്നേയും ഉയര്‍ന്നുകൊണ്ടിരുന്നു. ഇത്തരത്തില്‍ ഒരു ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് രമേഷ് പിഷാരടി
യാത്രക്കിടയില്‍ തന്റെ വഴിമുടക്കിയ പി.കെ. രാംദാസ് എന്ന വന്മരത്തെക്കുറിച്ചാണ് പിഷാരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. പുലര്‍ച്ചെ രണ്ട് മണിയായിട്ടും ഗതാഗതം പുനസ്ഥാപിക്കാന്‍ കര്‍മ്മനിരതരായ പോലീസിനും ഫയര്‍ഫോഴ്സിനും സേനാംഗങ്ങള്‍ക്കും പിഷാരടിയുടെ വക ഒരു ബിഗ് സല്യൂട്ടും ഉണ്ട്.
പിഷാരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം,
സമയം പുലര്‍ച്ചെ 2 മണി...പി.കെ രാംദാസ് വഴിമുടക്കി... ഈ സമയത്തും ഗതാഗതം പുനസ്ഥാപിക്കാന്‍ കര്‍മ്മനിരതരായ പോലീസ്, ഫയര്ഫോള്സ് സേനാംഗങ്ങള്‍ക്ക് ബിഗ് സല്യൂട്ട്'