കണ്ണൂര്‍: സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ സിപിഎം വീണ്ടും കുരുക്കിലേക്ക്.
എ.എന്‍.ഷംസീര്‍ എംഎല്‍എയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന്
പിന്നാലെ നസീറിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ
പൊട്ടിയന്‍ സന്തോഷ് ആണെന്ന് അറസ്റ്റിലായ പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
കുണ്ടേരി സ്വദേശിയായ സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന്
പോലീസിന് വ്യക്തമായിട്ടുണ്ട്.
സിപിഎം തലശേരി ഏരിയ കമ്മിറ്റി ഓഫീസ് മുന്‍
സെക്രട്ടറി രാജേഷ് നിരവധി തവണ പൊട്ടിയന്‍ സന്തോഷിനെ ഫോണില്‍ വിളിച്ചതിന്റെ
തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സന്തോഷ് ഒളിവിലാണെന്നാണ്
പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇയാള്‍ക്കായി അന്വേഷണ സംഘം
തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം കേസിലെ മൂന്ന് പ്രതികളുടെ
ജാമ്യാപേക്ഷ തലശേരി കോടതി തള്ളി. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന് ശക്തമായി
എതിര്‍ത്തു.