ഒരു മാസം പ്രായമായ കുഞ്ഞിനെ
ജ്യോത്സ്യന്റെ വാക്ക് കേട്ട് അച്ഛന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നല്ല
ഭാവിക്കായി കുഞ്ഞിനെ കൊല്ലണമെന്ന് ജ്യോത്സ്യന് പരഞ്ഞതും പെണ്‍കുട്ടി ജനിച്ചതിലെ
അതൃപ്തിയുമാണ് അച്ഛനെ ക്രൂര കൊലുപാതകത്തിന്
പ്രേരിപ്പിച്ചത്.
കര്‍ണാടകയിലെ ചിക്ക്മംഗല്ലൂരിലാണ് ഞെട്ടിക്കുന്ന സംഭവം
ഉണ്ടായത്. അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറംലോകം
അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവും പ്രതിയുമായ മഞ്ജുനാഥിനെ
പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയും മഞ്ജുനാഥും തമ്മില്‍ നിരന്തരം
വഴക്കിടാറുണ്ടായിരുന്നെന്നാണ് വിവരം. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം
ഇയാള്‍ ഉറക്കം നടിച്ചു കിടന്നു.
വീട്ടുജോലി കഴിഞ്ഞെത്തിയ ഭാര്യയാണ്, മൂക്കില്‍
നിന്നും രക്തം വന്ന നിലയില്‍ കുഞ്ഞിനെ കണ്ടത്. ഉടനെ മഞ്ജുനാഥിനെ വിളിച്ചുണര്‍ത്തി
കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.
കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍
പൊലീസില്‍ പരാതിപ്പെടാനും ആവശ്യപ്പെട്ടു.