ഫിലാഡല്‍ഫിയാ: ബെഥേസ്ത പ്രെയര്‍ ഫെലോഷിപ്പ് ഓഫ് ഫിലാഡല്‍ഫിയായുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാവാരവും ഉപവാസപ്രാര്‍ത്ഥനയും ജൂണ്‍ 24 മുതല്‍ 30 വരെ തീയതികളില്‍ നടക്കും.
പാസ്റ്റര്‍ ടി.എ.വര്‍ഗീസ് (വര്‍ഗീസ് അച്ചന്), പാസ്റ്റര്‍ സഖറിയാ ജോണ്‍, പാസ്റ്റര്‍ ബിജു തോമസ്, പാസ്റ്റര്‍ സാംസണ് ജോര്‍ജ് എന്നിവരാണ് മുഖ്യ പ്രഭാഷകര്‍. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ 12.30 വരെയും വൈകിട്ട് 6.30 മുതല്‍ 8.30 വരെയുമാണ് ഉപവാസ പാര്‍ത്ഥനയുടെ ക്രമീകരണം. വെള്ളി ശനി ദിവസങ്ങളില്‍ 10 മുതല്‍ 12.30 വരെയും, വൈകിട്ട് 5 മുതല്‍ 7 വരെയും സെഷനുകള്‍ ഉണ്ടാകും. ഞയറാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ നടക്കുന്ന സെഷനോടെ ഉപവാസ പ്രാര്‍ത്ഥനയ്ക്ക് സമാപനമാകും.
ക്ളൈന് ലൈഫ് ബില്‍ഡിംഗിലെ തിയേറ്റര്‍ റൂമിലാണ് പ്രാര്‍ത്ഥനാ സമ്മേളനം നടക്കുക. (10100 ജയ്മിസണ് അവന്യൂ, ഫിലാഡല്‍ഫിയ, പി.എ.19116) വിശ്വാസ സമൂഹത്തെ പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഇവാ. ജോയിസ് വര്‍ഗീസ് (267) 3456654, (267)3423253