ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനേതാവായി എത്തി മലയാള സിനിമയില്‍ സ്വന്തം ഇടം നേടിയ സണ്ണി വെയിന്‍ ഇനി നിര്‍മ്മാതാവിന്റെ റോളില്‍. നിവിന്‍ പോളിയെ നായകനാക്കി പടവെട്ട് എന്ന സിനിമ ഒരുക്കുകയാണ് സണ്ണി. സണ്ണിയുടെ സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സ് നേരത്തെ ഒരു നാടകം നിര്‍മ്മിച്ചിരുന്നു. മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന പേരില്‍ ഒരുക്കിയ നാടകം സംവിധാനം ചെയ്തത് ലിജു കൃഷ്ണയാണ്. ഇതേ സംവിധായകന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ് സണ്ണി വെയിന്‍ നിര്‍മ്മിക്കുന്നത്.
നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിയും സണ്ണിയും ഒരുമിച്ച് അഭിനയിച്ചിരുന്നു.