ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോര്ത്തമേരിക്കന് ഈസ്റ്റേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വെക്കേഷണല്‍ ബൈബിള്‍ സ്കൂള്‍ ജൂലൈ 1 മുതല്‍ 3 വരെ ആല്‍ബര്‍ട്ട്സണ്‍ വിസ്കാടി സെന്ററിലും 8 മുതല്‍ 10 വരെ ന്യൂജേഴ്സി ഹാക്കന്സാക്കിലുള്ള ഐ.സി.എ ചര്‍ച്ചിലും വെച്ച് നടത്തപ്പെടും.
"ജീവിതം വന്യമാണ്, ദൈവം നല്ലവനാണ് " എന്നതാണ് മുഖ്യ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്. 4 വയസ് മുതല്‍ 13 വയസുവരെയുള്ള കുട്ടികള്‍ക്ക് "റോര്‍ " വി.ബി.എസില്‍ പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കായി ന്യൂയോര്‍ക്കില്‍ പ്രത്യേക ബൈബിള്‍ ക്ലാസും തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോ. റോജന്‍ സാം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.PYPA.ORG, 718 288 1485
വാര്‍ത്ത: നിബു വെള്ളവന്താനം