ജെയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പി അധ്യക്ഷനും രാജ്യസഭാ എം.പിയുമായ മദന്‍ ലാല്‍ സെയ്നി (76) അന്തരിച്ചു. അര്‍ബുദ ബാധിതനായ സെയ്നി മൂന്ന് ദിവസമായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. രാജസ്ഥാനിലെ സികറില്‍ നിന്നുള്ള നേതാവായ സെയ്നി ഭാരതീയ മസ്ദൂര്‍ സംഘത്തിലൂടെയാണ് ബി.ജെ.പി രാഷ്ട്രീയത്തില്‍ എത്തുന്നത്. 1990ല്‍ കന്നി അങ്കത്തില്‍ ഉദയ്പൂര്‍വതി നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സെയ്നി രാജസ്ഥാന് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായി
തുടര്‍ന്ന് ബി.ജെ.പിയില്‍ സ്വാധീനമുള്ള നേതാവായി വളര്‍ന്ന സെയ്നി ജില്ലാ, സംസ്ഥാന നേതൃത്വങ്ങളിലേക്ക് ഉയര്‍ന്നു. ഓം പ്രകാശ് മാത്തൂര്‍ അധ്യക്ഷനായിരിക്കെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിതനായ ഓം സെയ്നി ഒടുവില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയിലും എത്തിച്ചേര്‍ന്നു. 1993, 1998 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഘെലോട്ട് തുടങ്ങിയ പ്രമുഖര്‍ സെയ്നിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.