താന്‍ പലപ്പോഴും അഭിനയത്തില്‍ പരാജയപ്പെടാറുണ്ടെന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. തീഷ്ണമായ അഭിനയ മുഹൂര്‍ത്തങ്ങളുടെ പേരില്‍ രാജ്യം മുഴുവന്‍ അംഗീകരിക്കപ്പെട്ട നടനാണ് കഥാപാത്രമാകാന്‍ പലപ്പോഴും പരാജയപ്പെടാറുണ്ടെന്ന് തുറന്നു പറയുന്നത്. മമ്മൂട്ടിയുടെ ഭാഷയില്‍ നടന്റെ വ്യക്ത്വിത്വവും കഥാപാത്രത്തിന്റെ വ്യക്തിത്വവും തമ്മിലൊരു കലഹം ഉണ്ടാകുന്നുണ്ട്. നടന്റെ വ്യക്തിത്വം മറികടന്ന് കഥാപാത്രത്തി്ന്റെ വ്യക്തിത്വമാകുന്നത് ഒരു നീണ്ട പ്രോസസാണ്. അതില്‍ ചിലപ്പോള്‍ പരാജയപ്പെട്ടു പോകും. എല്ലാ നടന്മാര്ക്കും അത് സംഭവിക്കുമെന്നാണ് വിശ്വാസം. തനിക്ക് അങ്ങനെ സംഭവിക്കാറുണ്ട്. എന്നാല്‍ തോല്‍വിയെ താന്‍ ഭയക്കാറില്ലെന്നും മമ്മൂട്ടി പറഞ്ഞു.
മെഗാസ്റ്റാര്‍ എന്നത് തന്നില്‍ അടിച്ചേല്‍പ്പിച്ച ബാധ്യതാണെന്നും മമ്മൂട്ടി പറയുന്നു. ഒരു നടനും സ്റ്റാര്‍ഡം മനസിലേറ്റരുതെന്നും മമ്മൂട്ടി പറഞ്ഞു. പുതുതായി റിലീസ് ചെയ്ത ഉണ്ട എന്ന സിനിമയിലൂടെ ഒരിക്കല്‍ക്കൂടി റിയലിസ്റ്റിക്ക് പെര്‍ഫോമന്‍സിന് പ്രേക്ഷകര്‍ക്ക് മുമ്പാകെ കാഴ്ച വെച്ചിരിക്കുകയാണ് മമ്മൂട്ടി. ഇതിനെ തുടര്‍ന്ന് നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ് തുറന്നത്.